ചട്ടമ്പിസ്വാമി പുരസ്‌കാരവും കൃഷ്ണായന പുരസ്‌കാരവും

Posted on: 13 Aug 2015തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഹേമലതാ സ്മാരക ചട്ടമ്പിസ്വാമി പുരസ്‌കാരം സപ്തംബര്‍ 2ന് നല്‍കും. ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജയന്തി സമ്മേളനത്തിലാണ് പുരസ്‌കാരദാനം. ചട്ടമ്പിസ്വാമിയുടെ ജീവിതത്തെ ആസ്​പദമാക്കി രചിക്കുന്ന ഗ്രന്ഥങ്ങളുടെ കര്‍ത്താവിനാണ് പുരസ്‌കാരം. ആദ്ധ്യാത്മിക കൃതികളുടെ കര്‍ത്താക്കള്‍ക്ക് കൃഷ്ണായന പുരസ്‌കാരവും സമ്മേളനത്തില്‍ നല്‍കും. പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതയുള്ള ഗ്രന്ഥകര്‍ത്താക്കള്‍ അപേക്ഷ, പുസ്തകത്തിന്റെ 2 കോപ്പികള്‍ സഹിതം 23ന് മുമ്പായി സെക്രട്ടറി, ആറ്റുകാല്‍ ഭഗവതിക്ഷേത്രം ട്രസ്റ്റ്, മണക്കാട് പി.ഒ., തിരുവനന്തുരം-9 എന്ന വിലാസത്തില്‍ അയയ്ക്കണം.

More Citizen News - Thiruvananthapuram