ഗാന്ധിവിചാര പരിഷത്ത്

Posted on: 13 Aug 2015തിരുവനന്തപുരം: കേരള ഗാന്ധി സ്മാരക നിധി, ഗാന്ധി പീസ് ഫൗണ്ടേഷന്‍, കേരള സര്‍വോദയ മണ്ഡലം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിവിചാര പരിഷത് രൂപവത്കരിച്ചു. പ്രൊഫ.ജി.ബാലചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. അഖിലേന്ത്യാ ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ അദ്ധ്യക്ഷനായി. കെ.ജി.ജഗദീശന്‍, ജി.സദാനന്ദന്‍, വി.എസ്.ഹരീന്ദ്രനാഥ്, അഡ്വ.കെ.അയ്യപ്പന്‍ പിള്ള, അനു എസ്.നായര്‍, എം.കെ.ഗംഗാധരന്‍, കൃഷ്ണകുമാരി, മുരുക്കുംപുഴ സി.രാജേന്ദ്രന്‍, കെ.ജി.ബാബുരാജ് ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram