അയ്യങ്കാളി നവോത്ഥാനത്തിന്റെ തേരാളി - ഡോ.വെള്ളായണി അര്‍ജുനന്‍

Posted on: 13 Aug 2015തിരുവനന്തപുരം: കേരള നവോത്ഥാന ചരിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി നടന്ന 'അയ്യങ്കാളിയും കേരള നവോത്ഥാനവും' എന്ന സെമിനാര്‍ ഡോ.വെള്ളായണി അര്‍ജുനന്‍ ഉദ്ഘാടനം ചെയ്തു. കേരള നവോത്ഥാനത്തിന്റെ തേരാളിയായിരുന്നു അയ്യങ്കാളിയെന്ന് അദ്ദേഹം പറഞ്ഞു.
അധഃസ്ഥിത ജനങ്ങളുടെ മോചനം വിദ്യാഭ്യാസത്തിലൂടെ നേടുന്നതിനാണ് അയ്യങ്കാളി പ്രാധാന്യം നല്‍കിയത് - അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി ഗോപി അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി സി.കെ.ലൂക്കോസ്, പ്രൊഫ. എസ്.ശിവദാസന്‍, പി.കെ.സോമന്‍, എന്‍.എന്‍.റിംസണ്‍, രാജേഷ് കെ. എരുമേലി, ജി.ആര്‍.സുഭാഷ്, ഷാജി ആല്‍ബര്‍ട്ട് എന്നിവര്‍ സംസാരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന സെമിനാര്‍ ഡോ.ഡി.ബാബുപോള്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram