വിഴിഞ്ഞത്തിനെതിരായുള്ള സമരത്തില്‍ നിന്ന് പിന്‍മാറണം

Posted on: 13 Aug 2015തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ നടത്തുന്ന സമരപരിപാടികളില്‍നിന്ന് ലത്തീന്‍ അതിരൂപത പിന്‍മാറണമെന്ന് കേരള തീരദേശ വികസന ഏകോപന സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിന് പകരം മത്സ്യത്തൊഴിലാളികളെ ബലിയാടാക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 128 കോടിയുടെ പ്രാദേശിക വികസന പാക്കേജും നടപ്പിലാക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എ. ആന്റണി, വേളി വര്‍ഗീസ്, അഡ്വ. ലെഡ്ഗര്‍ ബാവ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram