സ്വാതന്ത്ര്യദിനാഘോഷം

Posted on: 12 Aug 2015നെടുമങ്ങാട്: താലൂക്കിലെ പ്രധാന ബലിതര്‍പ്പണകേന്ദ്രമായ അരുവിക്കരയില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു. ബലിതര്‍പ്പണത്തിന്റെ ഭാഗമായുള്ള കാര്‍ഷിക, വ്യാവസായിക പ്രദര്‍ശനവും വിപണനമേളയും ആരംഭിച്ചു. മുന്‍ നിയമസഭാ സ്​പീക്കര്‍ ജി.കാര്‍ത്തികേയന്റെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് നിര്‍മ്മിച്ച ബലിമണ്ഡപവും തടയണയും 12ന് വൈകുന്നേരം 5.30ന് ഡാം സൈറ്റില്‍ മന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. 14ന് പുലര്‍ച്ചെ 4.30 മുതല്‍ കൊട്ടാരക്കര വിഷ്ണുശര്‍മ്മയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിചടങ്ങുകള്‍ ആരംഭിക്കും.
കിള്ളിയാറ്റിലെ കല്ലമ്പാറ കടവില്‍ പരമ്പരാഗത ആചാരപ്രകാരം ബലികര്‍മങ്ങള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലേഖ സുരേഷ് അറിയിച്ചു.
കരകുളം പതിയനാട് ഭദ്രകാളിക്ഷേത്രത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ബലിതര്‍പ്പണവും 13, 14 തീയതികളില്‍ നടക്കും. 13ന് വൈകുന്നേരം 5ന് പതിയനാട് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ സാംസ്‌കാരികസമ്മേളനം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഋഷിരാജ് സിങ്, വി.വി.രാജേഷ് എന്നിവര്‍ പങ്കെടുക്കും. രാത്രി 8ന് ഡാന്‍സ്, 14ന് പുലര്‍ച്ചെ 4 മുതല്‍ പതിയനാട് അമ്പലക്കടവില്‍ ബലിതര്‍പ്പണം നടക്കും.
പനവൂര്‍ നെല്ലിക്കുന്ന് മാടന്‍നട ദേവീക്ഷേത്രത്തില്‍ ബലിതര്‍പ്പണം 14ന് പുലര്‍ച്ചെ 5 മുതല്‍ ആരംഭിക്കും.
ആനാട് ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തില്‍ 14ന് രാവിലെ 8.30 മുതല്‍ പിതൃമോക്ഷശാന്തി പൂജയും 9ന് നാഗരൂട്ടും ആയില്യപൂജയും നടക്കും. 15 ,16 തീയതികളില്‍ അഹോരാത്ര രാമായണപാരായണവും യാമപൂജകളും 17ന് വിദ്യാവിജയ വിഘ്‌നേശപൂജയും നടക്കും.

നെടുമങ്ങാട് :
നെടുമങ്ങാട് 11 കെ.വി. ലൈനില്‍ തട്ടിനില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന പണികള്‍ നടക്കുന്നതിനാല്‍ 20 വരെ സെക്ഷന്റെ പരിധിയില്‍ വൈദ്യുതിവിതരണം ഭാഗികമായോ പൂര്‍ണമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
വിതുര: അറ്റകുറ്റപ്പണികള്‍ക്കായി നെടുമങ്ങാട് 11 കെ.വി. ലൈന്‍ ഓഫ് ചെയ്യുന്നതിനാല്‍ 13ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 വരെ വിതുര 33 കെ.വി. സബ്‌സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വൈദ്യുതിവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

നെടുമങ്ങാട് :
ചന്തവിള റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും പഠനോപകരണ വിതരണവും 15ന് രാവിലെ 8.30ന് അസോസിയേഷന്‍ ഓഫീസില്‍ നടക്കും.
കുറ്റിച്ചല്‍: കുറ്റിച്ചല്‍ ഗ്രാമജ്യോതി ആഴ്ചക്കൂട്ടത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം 14ന് വൈകുന്നേരം 5ന് കുഴിയംകോണം ജി.കെ.നഗറില്‍ കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram