വാവുബലി

Posted on: 12 Aug 2015ആര്യനാട്: കര്‍ക്കടക വാവുബലിയോടനുബന്ധിച്ച് ആനന്ദേശ്വരം ശിവക്ഷേത്രത്തിന് മുന്നിലായി കരമനയാറ്റിലേക്ക് ബലിക്കടവ് ഒരുങ്ങി. ആര്യനാട് ഗ്രാമപ്പഞ്ചായത്താണ് ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തര്‍ക്കായി മേല്‍ക്കൂരയോടു കൂടിയ നടപ്പന്തല്‍ പണിതത്. ആനന്ദേശ്വരം ശിവ ക്ഷേത്രത്തില്‍ വാവുബലിയോsനുബന്ധിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 14ന് രാവിലെ 5 മണി മുതല്‍ മൂന്ന് വേദികളിലായി നൂറുക്കണക്കിന് പേര്‍ക്ക് ഒരേ സമയം പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ ഇവിടെ സൗകര്യം ഉണ്ട്. ക്ഷേത്ര പരിസരത്ത് ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പഞ്ചായത്ത് സംവിധാനം ഒരുക്കിയിട്ടുണ്ട്: കൂടാതെ സ്ത്രീകള്‍ക്ക് ബലിതര്‍പ്പണത്തിനും വസ്ത്രം മാറ്റുന്നതിനുമായി സ്ഥലം നീക്കിവെച്ചിട്ടുള്ളതായും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ദിലീപ് വാസവന്‍ ശാന്തി, വീരണകാവ് ശങ്കരനാരായണന്‍ നമ്പൂതിരി എന്നിവരാണ് പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.

More Citizen News - Thiruvananthapuram