വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി കരണത്തടിച്ച യുവാവ് അറസ്റ്റില്‍

Posted on: 12 Aug 2015നെടുമങ്ങാട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ ട്യൂഷന്‍കഴിഞ്ഞ് മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തി കരണത്തടിച്ച യുവാവ് അറസ്റ്റിലായി. ആര്യനാട് ഇറവൂര്‍ വലിയകളം പദ്മഭവനില്‍ പി.അരുണിനെ (22) യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ കുറച്ച് ദിവസമായി വിദ്യാര്‍ഥിനിയുടെ പിന്നാലെ നടന്ന് ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിവന്നിരുന്നതായും അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram