മാതൃഭൂമി-നെയ്യാര്‍ഡാം ടാക്‌സി, റിക്ഷ വെല്‍ഫെയര്‍ അസോസിയേഷന്‍ മധുരം മലയാളം

Posted on: 12 Aug 2015കാട്ടാക്കട: നെയ്യാര്‍ഡാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. നെയ്യാര്‍ഡാം ടാക്‌സി, റിക്ഷ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് പൂനു, െസക്രട്ടറി ഷിബുകുമാര്‍ എന്നിവര്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ്.സാംബശിവന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ വിജയകുമാര്‍ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് കെ.വിനോദ് ആശംസയും സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. നെയ്യാര്‍ഡാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്‌സി, റിക്ഷ വെല്‍ഫെയര്‍ അസോസിയേഷനാണ് സ്‌കൂളിലേക്കാവശ്യമായ പത്രം മാതൃഭൂമിയുമായി സഹകരിച്ച് എത്തിക്കുന്നത്. ചടങ്ങില്‍ മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ എ.ബഷീര്‍ പദ്ധതി വിശദീകരണം നടത്തി. മാതൃഭൂമി കാട്ടാക്കട ലേഖകന്‍ അജിത് കുമാര്‍, ഏജന്റുമാരായ അരുളപ്പന്‍, ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram