ജൈവ കൃഷി പ്രോത്സാഹിപ്പിച്ച് അരുവിക്കര സ്‌കൂള്‍

Posted on: 12 Aug 2015അരുവിക്കര: കൃഷിഭവന്റെ സഹായത്തോടുകൂടി അരുവിക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാംഘട്ട ജൈവ കൃഷി ആരംഭിച്ചു. സ്‌കൂളിലെ സീഡ് ഇക്കോ ക്ലൂബ്ബിന്റെ നേതൃത്വത്തിലാണ് ജൈവ കൃഷി നടത്തുന്നത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഹക്കീം കുട്ടികള്‍ക്കുള്ള വിത്തുവിതരണം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും കൃഷിഭവനില്‍ നിന്ന് വിത്ത് വിതരണം ചെയ്തു. ചടങ്ങില്‍ കൃഷി ഭവന്‍ ഓഫീസര്‍ സേവ്യര്‍ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ. പ്രസിഡന്റ് ആലുമൂട് വിജയന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പുഷ്പവല്ലി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗണപതി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ അമിനാറോഷ്‌നി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പി.ടി.എ. പ്രസിഡന്റ്, മുന്‍ പി.ടി.എ. പ്രസിഡന്റ്, കൃഷി ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിത്തുവിതച്ചു. വീടുകളില്‍ നിന്നായി കൃഷി ചെയ്യുന്നവര്‍ക്കായി പ്രത്യേക സമ്മാനപദ്ധതികള്‍ രൂപവത്കരിച്ചു.

More Citizen News - Thiruvananthapuram