അധ്യാപക ഒഴിവ്

Posted on: 12 Aug 2015തെന്നൂര്‍: തെന്നൂര്‍ മാടന്‍നട ദേവീക്ഷേത്ര ട്രസ്റ്റിന്റെ കീഴില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് വി.ബി.ബാലചന്ദ്രന്‍ നായര്‍ അറിയിച്ചു. പാളയത്തുകടവില്‍ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും.

പാലോട്:
പച്ച ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പച്ച പയറ്റടികടവില്‍ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ബലിതര്‍പ്പണം നടക്കും. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരിക്കും.

ചിപ്പന്‍ചിറ:
വാവുബലിയോടനുബന്ധിച്ച് ചിപ്പന്‍ചിറ ത്രിവേണിസംഗമത്തില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ ബലിതര്‍പ്പണം നടക്കും.

പാലോട്:
ഇടിഞ്ഞാര്‍ ഹൈസ്‌കൂളില്‍ യു.പി.എസ്.എ.യുടെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10ന്.

More Citizen News - Thiruvananthapuram