യുദ്ധവിരുദ്ധ പ്രതിജ്ഞയുമായി ഹിരോഷിമാ ദിനാചരണം

Posted on: 12 Aug 2015മംഗലപുരം: യുദ്ധത്തിനെതിരെ പ്രവര്‍ത്തിക്കുമെന്നും മാനവരാശിയുടെ ഉന്നമനത്തിനായി മുഴുവന്‍ സമ്പത്തും ഉപയോഗിക്കണമെന്നും ഏഴിലൊരാള്‍ പട്ടിണി കിടക്കുന്ന ലോകത്ത് ആയുധങ്ങള്‍ക്ക് ഉപയോഗിക്കുന്ന സമ്പത്ത് ജനക്ഷേമത്തിന് മാറ്റിവെയ്ക്കണമെന്നുള്ള സന്ദേശം പകര്‍ന്നുനല്‍കി. റാലി, സെമിനാര്‍ എന്നിവ സംഘടിപ്പിച്ച് ഇടവിളാകം യു.പി.എസ്. സീഡ് പ്രവര്‍ത്തകര്‍ ഹിരോഷിമാദിനം ആചരിച്ചു.
രാവിലെ അസംബ്ലൂയില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ സീഡ് ക്ലൂബ് ലീഡര്‍ ആമിന ചൊല്ലികൊടുത്തു. സമാധാന സന്ദേശം നല്‍കി സഡാക്കോ സസക്കിയുടെ ഓര്‍മയ്ക്കായി വെള്ള കൊക്കുകള്‍ നിര്‍മിച്ച് കുട്ടികള്‍ പങ്കുചേര്‍ന്നു. ബാനര്‍ പ്രദര്‍ശനം പ്രഥമാധ്യാപിക എം.എ.സീനത്ത് ബീവി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഒ.എസ്.ലേഖ, എസ്.സജിന, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം ജയകുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram