വെഞ്ഞാറമൂട്ടില്‍ സി.പി.എം. പ്രതിരോധ സമരം

Posted on: 12 Aug 2015വെഞ്ഞാറമൂട്: സി.പി.എമ്മിന്റെ പ്രതിരോധ സമരം വെഞ്ഞാറമൂട്ടിലും നടന്നു. അങ്കമാലി മുതല്‍ കേശവദാസപുരം വരെയുള്ള എം.സി. റോഡിലെ സമരത്തിന്റെ ഭാഗമായാണ് വാമനപുരം മണ്ഡലത്തിന്റെ ആസ്ഥാനമായ വെഞ്ഞാറമൂട്ടില്‍ പ്രതിരോധ ഒത്തുകൂടല്‍ നടന്നത്.
കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഡി.കെ.മുരളി അധ്യക്ഷനായി. എസ്.അനില്‍, ഡി.സുനില്‍, എസ്.ആര്‍.ദിലീപ്, കെ.മീരാസാഹിബ്, മുത്തിപ്പാറ ശ്രീകണ്ഠന്‍ നായര്‍, പി.ജി.സുധീര്‍, വയ്യേറ്റ് അനില്‍, ഉഷാകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡി.കെ.മുരളി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

More Citizen News - Thiruvananthapuram