ആര്‍.എസ്.എസ്. നേതാവിനെ വെട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Posted on: 12 Aug 2015ചിറയിന്‍കീഴ്: ആര്‍.എസ്.എസ്. നേതാവ് ബാബുവിനെ വെട്ടിയ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂന്തള്ളൂര്‍ തോട്ടില്‍ വീട്ടില്‍ വിവേക് (25), പെരുമാതുറ തെരുവില്‍ ചരുവിളവീട്ടില്‍ സജിന് !(29) എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്ത് 7ന് ആല്‍ത്തറമൂട്ടില്‍ െവച്ച് എട്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ബാബുവിനും ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും അന്ന് പരിക്കേറ്റിരുന്നു.
വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ സി.ഐ. എം.അനില്‍കുമാര്‍, ചിറയിന്‍കീഴ് എസ്.ഐ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

More Citizen News - Thiruvananthapuram