തെരുവുനായ മൂന്നുപേരെ കടിച്ചു

Posted on: 12 Aug 2015കല്ലമ്പലം: തെരുവുനായ കടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും പരിക്കുപറ്റി. വെയിലൂര്‍ വെട്ടിമണ്‍കോണം പ്രിയ സദനത്തില്‍ വിനോദ്, തോപ്പില്‍ സ്വദേശിനി വാസന്തി, ഞെക്കാട് സ്വദേശിനി ഊര്‍മ്മിള എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വിനോദ് കല്ലമ്പലത്ത് ഓട്ടോസ്റ്റാന്‍ഡില്‍ വന്നപ്പോഴാണ് കാലില്‍ നായ കടിച്ചത്. ഞെക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രാവിലെ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് വാസന്തിയേയും ഊര്‍മ്മിളയേയും തെരുവുനായ കടിച്ചത്. മൂന്നുപേരും ആശുപത്രിയില്‍ ചികിത്സതേടി.

More Citizen News - Thiruvananthapuram