ഐ.ടി.ഐ. പ്രവേശനം

Posted on: 12 Aug 2015നെയ്യാറ്റിന്‍കര: ധനുെവച്ചപുരം ഐ.ടി.ഐ.യില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ 17ന് രാവിലെ 10ന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പ്രഭാഷണം

നെയ്യാറ്റിന്‍കര:
വെണ്‍പകല്‍ വെള്ളംകുളത്തല ഭഗവതി ക്ഷേത്രത്തില്‍ 14ന് വൈകീട്ട് 6ന് 'മാതൃസങ്കല്പം രാമായണത്തില്‍' എന്ന വിഷയത്തില്‍ തങ്കം ശാന്തകുമാരി പ്രഭാഷണം നടത്തും.

അറസ്റ്റ് ചെയ്യണം

നെയ്യാറ്റിന്‍കര:
ആലത്തൂര്‍ അമ്പനാട് വിളയില്‍ സിമിയുടെ ദുരൂഹമരണത്തിന് കാരണക്കാരനായ പ്രതിയെ പിടികൂടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പെരുങ്കടവിള പഞ്ചായത്തംഗം വിനീത കുമാരി ചെയര്‍പേഴ്‌സണായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.

ലഹരിവിരുദ്ധ ബോധവത്കരണം നടത്തി

നെയ്യാറ്റിന്‍കര:
ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനമൈത്രി പോലീസുമായി ചേര്‍ന്ന് ലഹരിവിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. ജില്ലാ പോലീസ് മേധാവി ഷെഫീന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജര്‍ ഡി.രജീവ്, പ്രിന്‍സിപ്പല്‍ ഐ.ജി.പ്രേംകുമാര്‍, പ്രഥമാധ്യാപിക അനിതാ ജോസ്, ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, സി.ഐ. ഡി.ജോണ്‍, എസ്.ഐ. ഒ.എ.സുനില്‍, കൗണ്‍സിലര്‍ ആര്‍.എസ്.രവിശങ്കര്‍, ഓലത്താന്നി അനില്‍ എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ അമ്പൂരി ക്ലാെസ്സടുത്തു.

More Citizen News - Thiruvananthapuram