200 ലിറ്റര്‍ കോട പിടിച്ചു

Posted on: 12 Aug 2015നെയ്യാറ്റിന്‍കര: മാരായമുട്ടം ആലത്തൂരില്‍ 200 ലിറ്റര്‍ കോടയും 20 ലിറ്റര്‍ ചാരായവും പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആലത്തൂര്‍ സ്വദേശി റോബിന്‍സണെ (42) പോലീസ് പിടികൂടി. ഓണക്കാലത്ത് വ്യാജച്ചാരായ വാറ്റും വില്പനയും വ്യാപകമാക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീടിന് സമീപത്തെ പറമ്പില്‍ നിന്നുമാണ് കോടയും ചാരായവും കണ്ടെടുത്തത്. റൂറല്‍ പോലീസ് മേധാവി ഷെഫീന്‍ അഹമ്മദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഏതാനും വാറ്റുസാമഗ്രികളും പോലീസ് കണ്ടെത്തി. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.സുരേഷ്‌കുമാര്‍, സി.ഐ. സി.ജോണ്‍, മാരായമുട്ടം എസ്.ഐ. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

More Citizen News - Thiruvananthapuram