സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകളില്‍നിന്ന് പണം കൈപ്പറ്റുന്നില്ല -മന്ത്രി ശിവകുമാര്‍

Posted on: 12 Aug 2015തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളില്‍നിന്ന് സര്‍ക്കാര്‍ പണം കൈപ്പറ്റുന്നില്ലെന്നും ഈ സംശയം െവച്ചുപുലര്‍ത്തുന്ന പലരും ഉള്ളതുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളുടെ നവീകരണത്തിനുവേണ്ടി സര്‍ക്കാര്‍ പണം മുടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ ആനത്തറി, പാഠശാല, രണ്ടാംഘട്ട നവീകരണപ്രവര്‍ത്തങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പാറശ്ശാല ശ്രീമഹാദേവര്‍ ക്ഷേത്രത്തിന്റെ കുളം 20 ലക്ഷത്തോളം രൂപ മുടക്കി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, ചീഫ് എന്‍ജിനിയര്‍മാരായ വി.ശങ്കരന്‍ പോറ്റി, ജി.മുരളീകൃഷ്ണന്‍, ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികളായ ബാലകൃഷ്ണന്‍നായര്‍, ടി.ശിശുപാലന്‍, കെ.എസ്.അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram