പരിസ്ഥിതി സെമിനാര്‍

Posted on: 12 Aug 2015ബാലരാമപുരം: കോട്ടുകാല്‍, കൊല്ലകോണം ഗ്രാമീണ മഹിളാ സമാജം മരുവത്കരണം, ഭൂശോഷണം, വരള്‍ച്ച എന്നീ വിഷയങ്ങളില്‍ ഏകദിന സെമിനാര്‍ നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്തംഗം മറിയാമ്മ കേസരി അധ്യക്ഷയായി.

മെഡിക്കല്‍ ക്യാമ്പ്

ബാലരാമപുരം:
വെണ്‍പകല്‍, അയണിമൂട് പൗരസമിതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. എല്‍.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. വിഷ്ണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. എം.സിജി, എസ്.രജീഷ് എന്നിവര്‍ പങ്കെടുത്തു.
ഡോ. ഡി.ബാബുരാജ് നേതൃത്വം നല്‍കി.

അധ്യാപക ഒഴിവ്

ബാലരാമപുരം:
ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്ത്രം അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് രാവിലെ 10ന്.

ഓഫീസ് പ്രവര്‍ത്തിച്ചു

ബാലരാമപുരം:
അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഞായറാഴ്ച പ്രവര്‍ത്തിച്ചു.

More Citizen News - Thiruvananthapuram