ബഹിരാകാശ രംഗത്ത് രാജ്യത്തിന്റേത് വലിയ നേട്ടം- മുഖ്യമന്ത്രി

Posted on: 12 Aug 2015തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച നേട്ടം വളരെ വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എം.ചന്ദ്രദത്തന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ രംഗത്ത് മുന്‍ നിരയിലുള്ള അഞ്ച് രാജ്യങ്ങളിലൊന്നാണ് ഭാരതം. നേരത്തെ മതിപ്പില്ലായിരുന്ന പല രാജ്യങ്ങള്‍ക്കും ഇപ്പോള്‍ ഇന്ത്യയെക്കുറിച്ച് മതിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും വിഴിഞ്ഞം പോര്‍ട്ട് സി.എം.ഡി.യുമായ എ.എസ്.സുരേഷ് ബാബു അധ്യക്ഷനായി. ടി.എം.എ. സെക്രട്ടറി ബസന്ത് കുമാര്‍, സുരേഷ് മോഹന്‍, എസ്.രാംനാഥ്, രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram