സ്റ്റാഫ് നഴ്‌സ് നിയമനത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് പരാതി

Posted on: 12 Aug 2015തിരുവനന്തപുരം: ആരോഗ്യകേരളം ജില്ലാ പദ്ധതിയുടെ സ്റ്റാഫ് നഴ്‌സ് നിയമനത്തില്‍ അര്‍ഹതയുള്ളവരെ ഒഴിവാക്കിയതായി പരാതി. ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തെക്കുറിച്ചാണ് പരാതി. പി.എസ്.സി.യുടെ റാങ്ക്പട്ടികയില്‍ നിന്നാണ് ക്രമം അനുസരിച്ച് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തത്. സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജോലിയില്‍ ചേരാന്‍ കൂടുതല്‍ സമയം ചോദിച്ചു. അപേക്ഷ സ്വീകരിച്ച അധികൃതര്‍ പക്ഷെ ഇവര്‍ക്ക് പിന്നീട് നിയമനം നല്‍കിയില്ല. ആശുപത്രികളിലെ ഒഴിവുകള്‍ ദീര്‍ഘകാലം മാറ്റിയിടാനാകാത്തതിനാല്‍ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് പകരം താഴ്ന്ന റാങ്കുള്ളവര്‍ക്ക് നിയമനം നല്‍കുകയാണ് ചെയ്തതെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram