ചെറ്റച്ചല്‍ ഫാമില്‍ എച്ച്.എം.എസ്. ധര്‍ണ നടത്തി

Posted on: 12 Aug 2015വിതുര: എല്ലാ കാഷ്വല്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, ഫാമിലെ കൈയേറ്റഭൂമി ഒഴിപ്പിച്ച് സ്ഥലവിസ്തൃതി കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ ഫാം വര്‍ക്കേഴ്‌സ് സെന്ററിന്റെ ( എച്ച്.എം.എസ്.) നേതൃത്വത്തില്‍ ചെറ്റച്ചല്‍ ജഴ്‌സിഫാം പടിക്കല്‍ ധര്‍ണ നടത്തി. ജനതാദള്‍ (യു) സംസ്ഥാന പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. ഡെയറി സയന്‍സ് കോളേജ് ഫാമില്‍ തുടങ്ങുന്നപക്ഷം തൊഴിലാളികള്‍ തടയുമെന്ന് അദ്ദേഹം പറഞ്ഞു.
ചെറ്റച്ചല്‍ ജയകുമാരിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ ഭദ്രം ജി.ശശി, കുറ്റിച്ചല്‍ ഷമീം, എ.എ.സമദ്, എം.സോമശേഖരന്‍ നായര്‍, ജി.ഡെന്നി, ചായം മുരളി, സി.ജോണി, ചെറ്റച്ചല്‍ അപ്പുക്കുട്ടന്‍ നായര്‍, ജി.ടി.ബാലു എന്നിവര്‍ സംസാരിച്ചു

More Citizen News - Thiruvananthapuram