ഡോ. സി.രാധാകൃഷ്ണന്‍ നായര്‍ക്ക് എം.എസ്. സര്‍വകലാശാല വി.സി.യുടെ ചുമതല

Posted on: 12 Aug 2015നാഗര്‍കോവില്‍: തിരുനെല്‍വേലി മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല ഡോ.സി.രാധാകൃഷ്ണന്‍ നായര്‍, ഡോ.പി.ഗോവിന്ദരാജു എന്നീ സിന്‍!ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവായി. പുതിയ വി.സി.യെ തിരഞ്ഞെടുക്കുന്നതു വരെയാണ് ചുമതല. നാഗര്‍കോവില്‍ എസ്.ടി. ഹിന്ദുകോളേജിലെ സുവോളജി പ്രൊഫസറാണ് രാധാകൃഷ്ണന്‍ നായര്‍. ആദ്യമായിട്ടാണ് ഒരു മലയാളി മനോന്മണീയം സര്‍വകലാശാലയുടെ വി.സി. യുടെ ചുമതല വഹിക്കുന്നത്.

More Citizen News - Thiruvananthapuram