റബ്ബര്‍ ഷീറ്റ് മോഷണത്തിന് അറസ്റ്റില്‍

Posted on: 12 Aug 2015കിളിമാനൂര്‍: റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിച്ച് കടത്തുന്നതിനിടയില്‍ മൂന്നുപേര്‍ കിളിമാനൂര്‍ പോലീസ ്പിടിയില്‍. വെള്ളറട മൈലക്കാവ് കിഴക്കുംകര പുത്തന്‍വീട്ടില്‍ ബിജു(32) ഇയാളുടെ അനുജന്‍ സുനില്‍(30) വെള്ളറട വഴുതൂര്‍ മൃഗാശുപത്രിക്ക് സമീപം കല്ലുവരമ്പ് കിഴക്കുംകര പുത്തന്‍വീട്ടില്‍ രാജേഷ്‌കുമാര്‍(28) എന്നിവരാണ് പിടിയിലായത്. കുളമട രാജ്ഭവനില്‍ ത്യാഗരാജന്റെ വീട്ടില്‍ നിന്ന് പതിന്നാല്കിലോ റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച് കടത്തുന്നതിനടയില്‍ മടവൂര്‍ ആനകുന്നത്ത്‌ െവച്ചാണ് പ്രതികള്‍ പിടിയിലായത്.

More Citizen News - Thiruvananthapuram