പ്രചാരണജാഥകള്‍ ഇന്ന് തുടങ്ങും

Posted on: 12 Aug 2015തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ സപ്തംബറിലെ ദേശീയ പണിമുടക്കിന്റെ പ്രചാരണജാഥകള്‍ ബുധനാഴ്ച ജില്ലയില്‍ തുടങ്ങും. തിരുവനന്തപുരം, ആറ്റിങ്ങല്‍, പാര്‍ലമെന്റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജാഥകള്‍ സംഘടിപ്പിക്കുന്നത്.
ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആര്‍.പ്രതാപന്‍ ക്യാപ്റ്റനായുള്ള തിരുവനന്തപുരം ജാഥ രാവിലെ 9ന് നെയ്യാറ്റിന്‍കരയില്‍ സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും.
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി വി.കെ.മധു ക്യാപ്റ്റനായുള്ള ആറ്റിങ്ങല്‍ ജാഥ രാവിലെ 9ന് വെമ്പായത്ത് പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ പര്യടനത്തിനുശേഷം രണ്ട് ജാഥകളും വ്യാഴാഴ്ച വൈകീട്ട് 6ന് ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.

More Citizen News - Thiruvananthapuram