ലൈറ്റ് മെട്രോയ്ക്കായി ഫ്രാറ്റിന്റെ വാഹനറാലി

Posted on: 12 Aug 2015തിരുവനന്തപുരം: പദ്ധതിനടത്തിപ്പില്‍ ആശയവ്യക്തത വരുത്താതെ തട്ടിക്കളിച്ചാല്‍ അത് ലൈറ്റ് മെട്രോ ആകുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. 'ലൈറ്റ് മെട്രോ നടപ്പിലാക്കൂ സര്‍ക്കാരേ' എന്ന സന്ദേശവുമായി ഫ്രാറ്റ് നടത്തിയ ഇരുചക്രവാഹനറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.

റാലിയില്‍ നഗരത്തിലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ പങ്കെടുത്തു. ഫ്രാറ്റ് പ്രസിഡന്റ് പട്ടം ശശിധരന്‍നായര്‍, ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി മരുതംകുഴി സതീഷ്‌കുമാര്‍, ട്രഷറര്‍ സി. മനോഹരന്‍ നായര്‍, ഗോപന്‍, നിസാര്‍, ജഗതി ശിവന്‍തമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram