സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുന്നു - ടി.പി.കുഞ്ഞുമോന്‍

Posted on: 12 Aug 2015തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്ന് ഓള്‍ ഇന്ത്യ വീരശൈവസഭ സംസ്ഥാന പ്രസിഡന്റ് ടി.പി.കുഞ്ഞുമോന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് നടയില്‍ ഹിന്ദുഐക്യവേദി നടത്തിവരുന്ന ചതുര്‍ദിന സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് രവീശതന്ത്രികുണ്ടാര്‍ അധ്യക്ഷനായി. വിവിധ സംഘടനാ ഭാരവാഹികളായ കെ.ടി.ഭാസ്‌കരന്‍, അഡ്വ. വി.പദ്മനാഭന്‍, ചെറുവയ്ക്കല്‍ അര്‍ജുനന്‍, ഡോ.പി.പി. വാവ, ആര്‍.സഞ്ജയന്‍, പി.കെ.ബാഹുലേയന്‍, ജയരാജ്, കുമ്മനം രാജശേഖരന്‍, ബ്രഹ്മചാരി ഭാര്‍ഗവറാം, ഇ.എസ്.ബിജു, കെ.പി.ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram