വികസന സന്ദേശം നല്‍കാനാണ് 'ജനസന്ദര്‍ശന യാത്ര' - ഡി.സി.സി.

Posted on: 12 Aug 2015തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികളും വികസനനേട്ടങ്ങളും ജനങ്ങളിലെത്തിക്കുകയാണ് ജനസന്ദര്‍ശന യാത്രയുടെ ലക്ഷ്യമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള.
ഇതിനായി സപ്തംബര്‍ ഒന്നുമുതല്‍ 7 വരെ ഭവന സന്ദര്‍ശന വാരമായി ആചരിക്കാന്‍ തീരുമാനിച്ചു. 8, 9, 10, 11 തീയതികളില്‍ ഡി.സി.സി. പ്രസിഡന്റ് നയിക്കുന്ന 'ജനസന്ദര്‍ശന യാത്ര' ജില്ലയിലുടനീളം പര്യടനം നടത്തും.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെ.സുദര്‍ശനന്‍, മുടവന്‍മുകള്‍ രവി, ജി.എസ്.ബാബു, എം.എ.ലത്തീഫ്, ചെമ്പഴന്തി അനില്‍, ജോണ്‍ വിനേഷ്യസ്, ജി.ഗോപിദാസ്, കെ.വിശ്വനാഥന്‍, വട്ടപ്പാറ ചന്ദ്രന്‍, സ്വപ്‌ന ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram