ഗാന്ധിഹരിത സമൃദ്ധി

Posted on: 12 Aug 2015തിരുവനന്തപുരം: വിഷമയമായ ഭക്ഷണപദാര്‍ഥങ്ങളില്‍നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ മറ്റൊരു സ്വാതന്ത്ര്യസമരം വേണ്ടിവരുമെന്ന് സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിപീസ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ പി. ഗോപിനാഥന്‍ നായര്‍ അഭിപ്രായപ്പെട്ടു. മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ആരംഭിക്കുന്ന ഗാന്ധി ഹരിതസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവപച്ചക്കറി കൃഷിക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍ കോട്ടുകാല്‍ കൃഷിഭവനിലെ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ടി.എം. സ്റ്റീഫന്‍ വിതരണം ചെയ്തു. കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തംഗം എം.ടി. ഏലിയാമ്മ, വി. ശാന്തകുമാരി അമ്മ, കെ.ആര്‍. ജയകുമാര്‍, ഡോ. വി.സജു, വിനോദ് ശാന്തിപുരം എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram