എ.കുഞ്ഞന്‍നാടാര്‍ ക്രാന്തദര്‍ശിയായ നേതാവ് - രമേശ് ചെന്നിത്തല

Posted on: 12 Aug 2015തിരുവനന്തപുരം: ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ച് ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു എ.കുഞ്ഞന്‍നാടാര്‍ എന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കുഞ്ഞന്‍നാടാരുടെ 41-ാം ചരമവാര്‍ഷികം വട്ടിയൂര്‍ക്കാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തിന് വീര്യവും ആവേശവും പകര്‍ന്ന പോരാട്ടങ്ങളാണ് കുഞ്ഞന്‍നാടാര്‍ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കുഞ്ഞന്‍നാടാര്‍ സ്മാരക സമിതി ചെയര്‍മാന്‍ ഡോ. എ. നീലലോഹിതദാസനാടാര്‍ അധ്യക്ഷത വഹിച്ചു. പി.വിശ്വംഭരന്‍, ഡോ. എം.ഇമ്മാനുവല്‍, ദേവപ്രസാദ് ജോണ്‍, സി.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram