നിയന്ത്രണംവിട്ട ബസ് മണ്‍ത്തിട്ടയില്‍ ഇടിച്ചുനിര്‍ത്തി

Posted on: 12 Aug 2015കുലശേഖരം: ബ്രേക്ക് പോയി നിയന്ത്രണം വിട്ട് ഓടിയ ബസ്, റോഡിനടുത്തുള്ള മണ്‍ത്തിട്ടയില്‍ ഡ്രൈവര്‍ ഇടിച്ചുനിര്‍ത്തിയതിനെ തുടര്‍ന്ന് ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തിരുവട്ടാര്‍ പോലീസ് സ്റ്റേഷന്‍ ജങ്ഷനിലാണ് അപകടം. വെള്ളിച്ചന്ത സ്വദേശി വിജയകുമാര്‍ ഓടിച്ച തിരുവട്ടാര്‍ ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുലശേഖരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഇടിച്ചുനിര്‍ത്തുന്നതിനിടെ ഏഴ്‌പേര്‍ക്ക് നിസ്സാരപരിക്കേറ്റു. അപകടസമയത്ത് 50-ല്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നു.

More Citizen News - Thiruvananthapuram