ഓണക്കോടി നല്‍കി ഓണമാഘോഷിക്കും

Posted on: 12 Aug 2015തിരുവനന്തപുരം: മാതൃഭൂമിയും കല്യാണ്‍ സില്‍ക്‌സും സംയുക്തമായി നടത്തുന്ന ഓണക്കൈനീട്ടം പദ്ധതി തുടരുന്നു. ഈ ഓണക്കാലത്ത് നിര്‍ധനര്‍ക്കായി ഓണക്കോടി സമ്മാനിക്കുന്ന പദ്ധതിയില്‍ നിരവധിപേര്‍ സമ്മാനങ്ങളുമായി എത്തിക്കഴിഞ്ഞു.
തിരുവനന്തപുരം മാതൃഭൂമി ഓഫീസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആദി ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ ശശാങ്കന്‍, ആറ്റുകാല്‍ രമേഷ് എന്നിവര്‍ ഓണക്കോടി കൈമാറി. മാതൃഭൂമി ബ്യൂറോചീഫ് ജി.ശേഖരന്‍ നായര്‍, യൂണിറ്റ് മാനേജര്‍ ആര്‍.മുരളി, പരസ്യം മാനേജര്‍ അജിത്ത്, റെഡ് മൈക്ക് പ്രതിനിധി പ്രസൂണ്‍ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി.
നിങ്ങളുടെ കുടുംബത്തിന് ഓണക്കോടി വാങ്ങുമ്പോള്‍ നിര്‍ധനരായവര്‍ക്ക് ഒരു പുതുവസ്ത്രമധികമായി വാങ്ങി നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളികളാവാം. നിങ്ങളുടെ സമ്മാനങ്ങള്‍ തൊട്ടടുത്ത മാതൃഭൂമി ഓഫീസുകളിലോ ബ്യൂറോകളിലോ കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളിലോ ഏല്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895033003 എന്ന നമ്പരില്‍ വിളിക്കാം.

More Citizen News - Thiruvananthapuram