കാര്‍ഷിക ദിനാചരണവാരം

Posted on: 12 Aug 2015തിരുവനന്തപുരം: കേന്ദ്രം കര്‍ഷകര്‍ക്കായി അനുവദിച്ച 250 കോടി രൂപ വിനിയോഗിച്ചില്ലായെന്നുള്ള കേന്ദ്രത്തിന്റെ പ്രസ്താവന സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍ ആവശ്യപ്പെട്ടു. കിസാന്‍ ജനത ജില്ലാ കമ്മിറ്റി കര്‍ഷക ദിനാചരണവാരത്തിന്റെ സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിസാന്‍ ജനത ജില്ലാ പ്രസിഡന്റ് എല്‍.ആര്‍.സുദര്‍ശനകുമാര്‍ അധ്യക്ഷനായി. 18ന് മലയിന്‍കീഴ് എം.എന്‍. ഭവനില്‍ കര്‍ഷകദിനാചരണം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. മലയിന്‍കീഴ് ചന്ദ്രന്‍ നായര്‍, അജയന്‍ നെല്ലിയില്‍, ചാണി അപ്പു, ധനുവച്ചപുരം പരമേശ്വരന്‍ നായര്‍, പി.കെ.വേലപ്പന്‍ നായര്‍, എസ്.സുധാകരന്‍, ജി.കൃഷ്ണന്‍ നായര്‍, എന്‍.വിക്രമന്‍, മാങ്കുന്നില്‍ രാമചന്ദ്രന്‍, മച്ചേല്‍ ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram