കന്യാരുകുഴി-തെന്നൂര്‍ റോഡ് : യാത്ര ദുഷ്‌ക്കരമായി

Posted on: 11 Aug 2015തെന്നൂര്‍: ഞാറനീലി, തെന്നൂര്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കന്യാരുകുഴി-തെന്നൂര്‍ റോഡ് തകര്‍ന്നു. റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായി. തെന്നൂരില്‍ നിന്ന് ഇരുന്നൂറ് മീറ്ററും, ഞാറനീലിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ നീളത്തിലും ടാര്‍ ചെയ്തിട്ടുണ്ട്. ഇതിനിടയിലുള്ള രണ്ട് കിലോമീറ്റര്‍ ദൂരമാണ് ഏറ്റവും മോശമായിട്ടുള്ളത്. കുഴികള്‍ നിറഞ്ഞ് അതില്‍ വെള്ളക്കെട്ടായതോടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായി. കന്യാരുകുഴി പാലത്തിനു സമീപത്താണ് ഏറ്റവും കൂടുതല്‍ കുഴികള്‍. ഞാറനീലി, ചെമ്പിക്കുന്ന്, അല്ലത്താര തുടങ്ങിയ ആദിവാസി ഊരുകളില്‍ നിന്നുള്ളവര്‍ക്കും, ചതുപ്പ്, ആറുകണ്ണന്‍കുഴി തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാര്‍ക്കും വിതുര-തെന്നൂര്‍ റോഡിലെത്താന്‍ ഏറ്റവും എളുപ്പമുള്ള റോഡാണിത്. രണ്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡായതിനാല്‍ പണി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല.

More Citizen News - Thiruvananthapuram