മാവേലി സ്റ്റോര്‍ പുനഃസ്ഥാപിക്കണം: ജനതാദള്‍(യു)

Posted on: 11 Aug 2015കാട്ടാക്കട: വര്‍ഷങ്ങളായി കാട്ടാക്കടയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മാവേലി
സ്റ്റോര്‍ രഹസ്യമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായതായും ജനവാസ കേന്ദ്രത്തില്‍ പുനഃസ്ഥാപിക്കണമെന്നും ജനതാദള്‍(യു) പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ പ്രസിഡന്റ് എന്‍.എം.നായര്‍ ഉദ്ഘാടനം ചെയ്തു.
കട്ടാക്കട മധു അധ്യക്ഷന്‍ ആയിരുന്നു. സതീശ് കുമാര്‍, മലയിന്‍കീഴ് ചന്ദ്രന്‍ നായര്‍, എന്‍.ബി.പദ്മകുമാര്‍, എസ്.മാഹീന്‍, വിജയന്‍, രാജന്‍ ആശാരി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram