പച്ചക്കറിവിത്ത് എത്തി

Posted on: 11 Aug 2015വിതുര: തൊളിക്കോട് ഗവ. യു.പി.എസില്‍ ജൈവകൃഷി നടത്തിയ വാഴയും മരച്ചീനിയും വിളവെടുത്തു.
അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വാര്‍ഡംഗം, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് കൃഷി ചെയ്ത് മികച്ച വിളവുണ്ടാക്കിയത്. വിളവെടുപ്പിന് വാര്‍ഡംഗം തോട്ടുമുക്ക് അന്‍സര്‍, പ്രഥമാധ്യാപിക നിസ്സ, പി.ടി.എ. പ്രസിഡന്റ് നിസ്സാറുദ്ദീന്‍, അധ്യാപകരായ മസൂദ്, രാജേഷ്, രാജപ്രീതി, സി.ഡി.എസ്. അംഗം പി.എസ്.സുല, എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സലീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിതുര: എക്‌സ് സര്‍വീസസ് ലീഗിന്റെ വിതുര, പാലോട് മേഖലാ പ്രവര്‍ത്തകര്‍ വിതുര പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ ദേശീയസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുനടത്തിയ ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് വിപിന്‍ ഉദ്ഘാടനം ചെയ്തു. പാലോട് മധുസൂദനന്‍ നായര്‍ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ഭുവനേന്ദ്രന്‍ നായര്‍, വിതുര ബാലചന്ദ്രന്‍ നായര്‍, പി.ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

വിതുര: മരുതുംമൂട് എച്ച്.എം.എസ്. യൂണിറ്റ് യോഗം എ.എ.സമദിന്റെ അധ്യക്ഷതയില്‍ കൂടി. കമ്മിറ്റിയംഗം സുലൈമാന്റെ മകന്റെ മരണത്തിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിതുര:
ചെറ്റച്ചല്‍ ജഴ്‌സിഫാം വര്‍ക്കേഴ്‌സ് സെന്റര്‍ കണ്‍വെന്‍ഷന്‍ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. 132 തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഫാം വികസനം പൂര്‍ത്തിയാക്കുക, ഡെയറി സയന്‍സ് കോളേജ് റവന്യൂഭൂമി കണ്ടെത്തി സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു.

വിതുര:
സൗജന്യവിതരണത്തിനുള്ള പച്ചക്കറിവിത്തും കുമ്മായവും വിതുര, തൊളിക്കോട് കൃഷിഭവനുകളില്‍ എത്തി. താത്പര്യമുള്ള കര്‍ഷകര്‍ കരംതീര്‍ത്ത രേഖയുമായെത്തണം.

More Citizen News - Thiruvananthapuram