ചന്തയ്ക്കുള്ളിലെ അനധികൃത വാഹന പാര്‍ക്കിങ് തടയണം

Posted on: 11 Aug 2015കാട്ടാക്കട: കാട്ടാക്കട പൊതുമാര്‍ക്കറ്റിനുള്ളിലെ അനധികൃത വാഹനപാര്‍ക്കിങ് കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പുലര്‍ച്ചെതന്നെ നിരവധി പെട്ടിഓട്ടോകളും പുറത്തുനിന്നുള്ള ഓട്ടോ അടക്കമുള്ള വാഹനങ്ങളും ചന്തയ്ക്കുള്ളില്‍ കൊണ്ടിടുക പതിവാണ്. ഈ വാഹനങ്ങള്‍ സ്ഥലം കൈയേറുന്നതോടെ ചന്തയിലെത്തുന്ന കച്ചവടക്കാര്‍ക്ക് മറ്റു സ്ഥലങ്ങളില്‍ മാറിയിരിക്കേണ്ടിവരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്കും വാഹനം റോഡില്‍ പാര്‍ക്കുചെയ്യേണ്ട അവസ്ഥയാണ്. പ്രധാന റോഡിന്റെ ഇരുവശവും ഇത്തരത്തില്‍ വാഹനങ്ങള്‍ നിരക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്നു. ചന്തയിലെ ഗേറ്റ് പിരിവ് പഞ്ചായത്ത് നേരിട്ട് കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി നടത്തുന്നത് അട്ടിമറിക്കാന്‍ ചന്തയ്ക്കുള്ളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ഇതിന്റെ ഭാഗമായാണ് ബോധപൂര്‍വം വാഹനങ്ങള്‍ കൊണ്ടിടുന്നതെന്നും ആരോപണമുയരുന്നു.

More Citizen News - Thiruvananthapuram