ജനതാദള്‍ (യു) പഞ്ചായത്ത് സമ്മേളനം

Posted on: 11 Aug 2015നെടുമങ്ങാട് : ജനതാദള്‍ (യു) അരുവിക്കര പഞ്ചായത്ത് സമ്മേളനം പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.എം.നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം സതീഷ്‌കുമാര്‍ , ജില്ലാ സെക്രട്ടറിമാരായ ഭദ്രം ജി. ശശി, ചാല സുരേന്ദ്രന്‍, ജി.ടി.ബാലു, എച്ച്.എം.എസ്. ജില്ലാ പ്രസിഡന്റ് മലയിന്‍കീഴ് ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ആലുംമൂട് വിജയന്‍, വലിയകലുങ്ക് രജികുമാര്‍, കുറ്റിച്ചല്‍ ഷമീം, അഡ്വ.മുരുകേശന്‍, വെള്ളനാട് ശൈലേന്ദ്രന്‍ , അഡ്വ.എ.എ.ഹക്കിം, ജയകുമാരി, അരുവി സലാഹുദ്ദീന്‍ , മനാര്‍ഷാന്‍, നമശിവായം എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ടി.സത്യാനന്ദന്‍ (പ്രസി.), അഴിക്കോട് മനാര്‍ഷാന്‍, ഇരുമ്പ കോലപ്പനാശാരി (വൈസ് പ്രസി.), കളത്തറ അശോകന്‍ (ജന.സെക്ര.), മൈലം സതീഷ് കുമാര്‍, ബേബി പണിക്കര്‍ (സെക്ര.), നമശിവായം അരുവിക്കര (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram