280 ലിറ്റര്‍ കോടയും 8 ലിറ്റര്‍ ചാരായവുമായി മൂന്നുപേര്‍ പിടിയില്‍

Posted on: 11 Aug 2015വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് വിഭാഗം നടത്തിയ ഓണക്കാല സ്‌പെഷ്യല്‍ തിരച്ചിലില്‍ 280 ലിറ്റര്‍ കോടയും എട്ട് ലിറ്റര്‍ ചാരായവുമായി മൂന്നുപേര്‍ പിടിയിലായി.
പെരിങ്ങമ്മല പ്ലാമൂട് ചിത്രവിലാസത്തില്‍ കഞ്ചന്‍സജി എന്നുവിളിക്കുന്ന സജികുമാര്‍ (30), കുറുപുഴ വട്ടപ്പന്‍കാട് കരിക്കകത്തുപുത്തന്‍വീട്ടില്‍ ലോപ്പസ് (31), പാങ്ങോട് ചെട്ടിയാംകുന്നുകയം വൈഷ്ണവി വിലാസത്തില്‍ ഷിജി (34) എന്നിവരാണ് പിടിയിലായത്.
പൊതുസ്ഥലത്ത് മദ്യപിച്ചതിന് ചന്തവിള പ്രശാന്ത് (31), മഞ്ചയില്‍ ഷിഹാബുദ്ദീന്‍ (45), വെള്ളാണിക്കല്‍ സജി (35) എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
വാമനപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

More Citizen News - Thiruvananthapuram