മകന്റെ ഭാര്യയേയും അമ്മയേയും മര്‍ദിച്ചയാള്‍ അറസ്റ്റില്‍

Posted on: 11 Aug 2015കിളിമാനൂര്‍: മകന്റെ ഭാര്യയേയും അമ്മയേയും വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ കിളിമാനൂര്‍ വാലഞ്ചേരി മാവിന്‍മൂട് സ്വദേശി സോമശേഖരന്‍ നായര്‍ (64) അറസ്റ്റിലായി. വാലഞ്ചേരി വെള്ളാവൂര്‍ വീട്ടില്‍ ശ്രുതിരാജ് (25), ഇവരുടെ മാതാവ് സാന്ദ്രിക (52) എന്നിവരെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്.

റബ്ബര്‍ഷീറ്റ് കവര്‍ന്നകേസില്‍ നാല് വര്‍ഷത്തിനുശേഷം അറസ്റ്റ്

കിളിമാനൂര്‍:
റബ്ബര്‍ഷീറ്റ് മോഷണക്കേസില്‍ ഒളിവിലായിരുന്ന പ്രതി നാല് വര്‍ഷത്തിനുശേഷം പിടിയില്‍. കാട്ടുംപുറം മൂര്‍ത്തിക്കാവ് തടത്തരികത്തുവീട്ടില്‍ രാജീവ് (28) ആണ് പിടിയിലായത്. സമീപവാസിയായ മനോജിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 കിലോ തൂക്കംവരുന്ന റബ്ബര്‍ഷീറ്റ് 2011 ഫിബ്രവരിയില്‍ മോഷ്ടിച്ച കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു. കിളിമാനൂര്‍ എസ്.ഐ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചടയമംഗലത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ദന്തപരിശോധനയും ബോധവത്കരണവും

കിളിമാനൂര്‍:
മടവൂര്‍ ഭാസി നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍, വട്ടപ്പാറ പി.എം.എസ്. ദന്തല്‍കോളേജ് എന്നിവയുടെ സൗജന്യ ദന്തപരിശോധനയും ബോധവത്കരണവും 12ന് രാവിലെ 10 മുതല്‍ അസോസിയേഷന്‍ അങ്കണത്തില്‍ നടക്കും.

More Citizen News - Thiruvananthapuram