റോഡില്‍ വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച; പ്രതി പിടിയില്‍

Posted on: 11 Aug 2015കിളിമാനൂര്‍: തൊഴിലുറപ്പ് ജോലിക്കുപോയ വീട്ടമ്മയെ നടുറോഡില്‍ ആക്രമിച്ച് മൂന്നരപ്പവന്റെ മാല കവര്‍ന്ന പ്രതിയെ അരമണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റുചെയ്തു.
കിളിമാനൂര്‍ ഊമണ്‍ പള്ളിക്കര മുളങ്കുന്നില്‍ വീട്ടില്‍ അവസ് നിലയത്തില്‍ സുനില്‍കുമാര്‍ (39) ആണ് അറസ്റ്റിലായത്.
വാമനപുരം ആറാന്താനം തിരുവാതിരയില്‍ രതിയാണ് കവര്‍ച്ചയ്ക്കിരയായത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ പൊയ്കമുക്കിന് സമീപത്തുവെച്ചാണ് സംഭവം.
വഴിയരികില്‍നിന്ന ഇയാള്‍ രതിയെ മര്‍ദിച്ചശേഷം മാലപൊട്ടിച്ച് കടക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ പോലീസ് അരമണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി.
റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ സി.ഐ. എസ്.ഷാജി, കിളിമാനൂര്‍ എസ്.ഐ. സുഭാഷ്‌കുമാര്‍, ഗോവിന്ദക്കുറുപ്പ്, അനില്‍കുമാര്‍, അജയന്‍, രമേശ്ചന്ദ്രന്‍, ഷജിം, താഹിര്‍, വിനോദ് തുടങ്ങിയവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

More Citizen News - Thiruvananthapuram