ഒന്നാം ക്ലൂസ്സില്‍ ഹിന്ദിപഠനം ആരംഭിക്കണം- രമേശ് ചെന്നിത്തല

Posted on: 11 Aug 2015തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലൂസ്സുമുതല്‍ ഹിന്ദിപഠനം ആരംഭിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹിന്ദി അധ്യാപകരുടെ കൂട്ടായ്മയായ ഹിന്ദി അധ്യാപക് മഞ്ചിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ.എസ്. രവീന്ദ്രന്‍, ബി.ജെ.പി. ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്‍, ഹിന്ദി പ്രചാരസഭാ സെക്രട്ടറി പ്രൊഫ. എന്‍. മാധവന്‍കുട്ടിനായര്‍, എച്ച്. പരമേശ്വരന്‍, എന്‍.എസ്. അനില്‍കുമാര്‍, വി. ജോസ്, കെ.എസ്. വൈശാഖ്, അഭിലാഷ് കെ.എസ്. എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram