വിഴിഞ്ഞം തുറമുഖം: ലത്തീന്‍ സഭ 13ന് ധര്‍ണ നടത്തും

Posted on: 11 Aug 2015തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള റീജണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖപദ്ധതി വഴി തീരവും പാര്‍പ്പിടവും തൊഴിലും നഷ്ടപ്പെടുന്ന തീരദേശ ജനതയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 13ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണയ്ക്ക് പിന്തുണ നല്‍കാനും 16ന് സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കാനും പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സുെസപാക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
13ന് രാവിലെ 11ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടക്കുന്ന കൂട്ടധര്‍ണ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സുെസപാക്യം ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram