പെന്‍ഷനേഴ്‌സ് യൂണിയന്‍ ധര്‍ണ നടത്തി

Posted on: 11 Aug 2015



തിരുവനന്തപുരം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധര്‍ണ വി.ശിവന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണ റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പാക്കുക, പ്രായമേറിയ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്‍ഷന്‍ നല്‍കുക, സര്‍വീസുകാര്‍ക്ക് പ്രത്യേക ചികിത്സാപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. വി.ജെ.ടി. ഹാളിന് മുന്നില്‍നിന്നാരംഭിച്ച ധര്‍ണ സെക്രട്ടേറിയറ്റ് നടയില്‍ അവസാനിച്ചു. കെ.എസ്.എസ്.പി.യു. ജില്ലാ പ്രസിഡന്റ് മാധവന്‍ നായര്‍, ജില്ലാ സെക്രട്ടറി സദാശിവന്‍ നായര്‍, ജി.പദ്മനാഭപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram