ഓണത്തിന് അരിവില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല -മന്ത്രി അനൂപ്‌

Posted on: 11 Aug 2015തിരുവനന്തപുരം: ഓണ സീസണില്‍ അരിയുടെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സപ്ലൈകോ ഓണം മെട്രോ പീപ്പിള്‍സ് ബസാര്‍ പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോയുടെ സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്. ഓണത്തിന് ഭക്ഷ്യവസ്തുകളുടെ വിലവര്‍ധന ഉണ്ടാകാതിരിക്കാനാണ് ചിങ്ങത്തിന് മുമ്പുതന്നെ വിപണിയില്‍ സ്റ്റാളുകള്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേയര്‍ അഡ്വ. കെ.ചന്ദ്രിക അധ്യക്ഷത വഹിച്ചു. പച്ചക്കറി, സപ്ലൈക്കോ സൗജന്യ കിറ്റ്, അരി, പലവ്യഞ്ജനം, ശബരി ഉല്പന്നങ്ങള്‍, കെപ്‌കോ ചിക്കന്‍ സ്റ്റാള്‍ എന്നിവ സ്റ്റാളില്‍ പീപ്പിള്‍സ് ബസാറില്‍ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ പച്ചക്കറിയും ലഭിച്ചുതുടങ്ങുമെന്ന് ഫെയര്‍ ഓഫീസര്‍ വര്‍ഗീസ് പറഞ്ഞു.
ബി.പി.എല്‍. കാര്‍ഡ് ഉടമകള്‍ക്കായി സൗജന്യ ഓണക്കിറ്റുകള്‍ നല്‍കും. രണ്ട് കിലോ മട്ട അരി, 200 ഗ്രാം മുളക്, 100 ഗ്രാം ചായപ്പൊടി എന്നിവയാണ് സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

More Citizen News - Thiruvananthapuram