കശുവണ്ടി കോര്‍പ്പറേഷനെ ധനവകുപ്പ് തകര്‍ക്കുന്നു -ചെയര്‍മാന്‍

Posted on: 11 Aug 2015തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെ ധനവകുപ്പ് സെക്രട്ടറി ബോധപൂര്‍വം തടസ്സപ്പെടുത്തുന്നതായി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ചന്ദ്രശേഖരന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് 11 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷന്റെ എല്ലാ ഫാക്ടറികളും ആറുമാസമായി പൂട്ടിക്കിടക്കുകയാണ്. ജൂലായ് 29ന് ചേര്‍ന്ന മന്ത്രിസഭായോഗം കോര്‍പ്പറേഷന് 30 കോടി അനുവദിച്ചിരുന്നു. ആ തുക ഇതേവരെ നല്‍കിയിട്ടില്ല. പകരം ഫയല്‍ തിരിച്ചയച്ചുകൊണ്ട് സര്‍ക്കാരിനെ സെക്രട്ടറി വെല്ലുവിളിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ധനവകുപ്പ് സെക്രട്ടറിയുടെ നടപടിയില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആര്‍.ചന്ദ്രശേഖരന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram