തത്തിയൂര്‍ സെന്റ് മേരീസ് ദേവാലയ ഉത്സവം തുടങ്ങി

Posted on: 11 Aug 2015നെയ്യാറ്റിന്‍കര: തത്തിയൂര്‍ സെന്റ് മേരീസ് ദേവാലയ ഉത്സവത്തിന് തുടക്കമായി. ഇടവക വികാരി ഫാദര്‍ ആന്റണി റെക്‌സണ്‍ പിന്റോ ഉത്സവത്തിന് കൊടിയേറ്റി.
11ന് വൈകീട്ട് 6ന് ദിവ്യബലി, രാത്രി 7ന് ജീവിത നവീകരണ ധ്യാനം. 12ന് വൈകീട്ട് 5.30ന് ജപമാല, 6ന് ഫാദര്‍ സൈമണ്‍ പീറ്ററിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി.
13ന് വൈകീട്ട് 6ന് ദിവ്യബലി. 14ന് രാത്രി 7ന് ജീവിത നവീകരണ ധ്യാനം. 15ന് വൈകീട്ട് 6ന് സമൂഹ ദിവ്യബലി, രാത്രി 8ന് ദിവ്യകാരുണ്യ പ്രദക്ഷിണം.

More Citizen News - Thiruvananthapuram