യുവജനക്ഷേമ ബോര്‍ഡിന് ആസ്ഥാനമന്ദിരം

Posted on: 11 Aug 2015തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് തലസ്ഥാനത്ത് സ്വന്തമായി ആസ്ഥാനമന്ദിരം ഒരുങ്ങി. കുടപ്പനക്കുന്നില്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപത്ത് പൗള്‍ട്രി െഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍നിന്ന് ലഭിച്ച സ്ഥലത്താണ് മന്ദിരം നിര്‍മിച്ചത്.
എട്ട് നിലകളില്‍ നിര്‍മിക്കുന്ന മന്ദിരത്തില്‍ ഒന്നാംഘട്ടമായി ഭരണവിഭാഗം, യുവജനപഠന ഗവേഷണകേന്ദ്രം എന്നിവ പ്രവര്‍ത്തിക്കുന്ന മൂന്ന് നിലകളുടെ പ്രവര്‍ത്തനം പൂര്‍ത്തിയായി. 500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, 300 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മെറ്ററി, കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി എന്നിവ തുടര്‍ന്ന് സജ്ജമാക്കും. ദൂെരസ്ഥലത്തുനിന്ന് പരീക്ഷകള്‍, അഭിമുഖം എന്നിവയ്ക്ക് എത്തുന്ന യുവതീയുവാക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിനും സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ക്ക് പരിശീലനത്തിനും യൂത്ത് ഭവനില്‍ സൗകര്യമൊരുക്കുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്.പ്രശാന്ത്, മെമ്പര്‍ സെക്രട്ടറി കെ.രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ശിവന്‍ അമ്പാട്ട് പങ്കെടുത്തു. യൂത്ത് ഭവന്റെ ഉദ്ഘാടനം 12ന് വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മന്ത്രിമാരായ പി.കെ.ജയലക്ഷ്മി, കെ.പി.മോഹനന്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

More Citizen News - Thiruvananthapuram