ആറ്റൂര്‍ എന്‍.വി.െക.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം

Posted on: 11 Aug 2015അരുമന: കന്യാകുമാരി ജില്ലയിലെ പ്രമുഖ സ്‌കൂളായ ആറ്റൂര്‍ എന്‍.വി.കെ.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. എന്‍.വി.കെ.എസ്.ഡി. കോളേജ് ഓഫ് എജ്യുക്കേഷന്‍ ആറ്റൂര്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആറ്റൂര്‍, എന്‍.വി.കെ.എസ്. വിദ്യാലയ വെട്ടുവന്നി എന്നീ സ്ഥാപനങ്ങളുടെ എജ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാറാണ് സ്‌കൂളിന് പത്രം സ്‌പോണ്‍സര്‍ ചെയ്യുന്നത്.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥിനി മിത്ര അന്ന ചെറിയാന് മാതൃഭൂമി പത്രം നല്‍കി പദ്ധതിയുടെ ഉദ്ഘടനം എന്‍.വി.കെ.എസ്. എജ്യുക്കേഷണല്‍ സൊെസെറ്റി ജോയിന്റ് സെക്രട്ടറി കെ.പി. കണ്ണന്‍ നിര്‍വഹിച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സതീഷ്‌കുമാര്‍ അധ്യക്ഷനായി.
മലയാള അധ്യാപകന്‍ കെ. നന്ദകുമാര്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ വി.ആര്‍. ആശ, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് എം.എസ്. അനിത, സി.ബി.എസ്.ഇ. പ്രിന്‍സിപ്പല്‍ എ.സുധ, അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ ഡി.എസ്. പ്രശോഭ് മാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി സെയില്‍സ് ഓര്‍ഗനൈസര്‍ കെ.ആര്‍. ജിമ്മി പദ്ധതി വിശദീകരിച്ചു. മാതൃഭൂമി അരുമന ഏജന്റ് ഹരികുമാര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram