രാമായണ പാരായണ മത്സരം നടത്തി

Posted on: 11 Aug 2015നെയ്യാറ്റിന്‍കര: രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ രാമായണ പാരായണ മത്സരം നടത്തി. ക്ഷേത്രം മേല്‍ശാന്തി ചിദംബരേശ്വര അയ്യര്‍ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രം അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളായ ആര്‍.ഹരിഗോപാല്‍, എസ്.കെ.ജയകുമാര്‍, ടി.ആര്‍.ഗോപീകൃഷ്ണന്‍, മഞ്ചത്തല സുരേഷ്, എസ്.വി.പ്രദീപ് കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി.ശിവശങ്കരപിള്ള, എം.കെ.പ്രമീഷ്, ഇന്ദിരാ ദേവി, സബ് ഗ്രൂപ്പ് ഓഫീസര്‍ എസ്.ആര്‍.സജിന്‍ എന്നിവര്‍ പ്രസംഗിച്ചു.
മത്സര വിജയികള്‍: എല്‍.പി. വിഭാഗം 1. ജയകൃഷ്ണന്‍, ഭഗവതിനട, 2. ഭദ്ര എല്‍.എ. നായര്‍, കന്നിപ്പുറം. ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗം 1. എസ്.എസ്. ഹരിശങ്കര്‍, പെരുമ്പഴുതൂര്‍, 2. എസ്.ദേവനന്ദന്‍, നെയ്യാറ്റിന്‍കര, 3. എം.എസ്. അഭിഷേക്, പാറശ്ശാല. വിജയികള്‍ക്ക് 16ന് വൈകീട്ട് 6.30ന് ക്ഷേത്രത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

More Citizen News - Thiruvananthapuram