കഞ്ചാവ് വില്പന നടത്തിയ യുവാവ് പിടിയില്‍

Posted on: 11 Aug 2015കളിയിക്കാവിള: കളിയിക്കാവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കഞ്ചാവ് വില്പന നടത്തിയ യുവാവ് പിടിയിലായി. ആര്‍.സി. തെരുവില്‍ മണിയുടെ മകന്‍ ബാബു (39) വാണ് പിടിയിലായത്.
സബ് ഇന്‍സ്‌പെക്ടര്‍ സുന്ദര്‍രാജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രി പോലീസ് പട്രോളിങ്ങിനിടെയാണ് പിടിയിലായത്.
ഇയാളില്‍നിന്ന് കാല്‍ക്കിലോ കഞ്ചാവ് കണ്ടെടുത്തു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിവന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കളിയിക്കാവിള പോലീസ് കേസെടുത്ത് കുഴിത്തുറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെയും ഇയാള്‍ക്കെതിരെ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.

More Citizen News - Thiruvananthapuram